KERALALATEST

ലവ് ജിഹാദ് വിഷയം പരിശോധിക്കപ്പെടേണ്ടതാണെന്ന് ജോസ് കെ മാണി

കോട്ടയം: ലവ് ജിഹാദ് വിഷയത്തില്‍ പ്രതികരണവുമായി കേരളാ കോണ്‍ഗ്രസ് എം ചെയ!ര്‍മാന്‍ ജോസ് കെ മാണി. ലവ് ജിഹാദ് ആരോപണങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് ജോസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എല്‍ഡിഎഫ് സ്ഥാനാ!ര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്.
ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അഡ്രസ് ചെയ്യപ്പെടണം. എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
അങ്ങനെയൊരു ധാരണ സമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അത് പഠിക്കട്ടെ. ഇതില്‍ യാദാര്‍ത്ഥ്യം ഉണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതു സമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ട്. പൊതു സമൂഹത്തില്‍ ഇങ്ങനെയൊരു പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ അത് വ്യക്തതയോടുകൂടി അങ്ങനെയില്ല അല്ലെങ്കില്‍ ഇങ്ങനെയുണ്ട് എന്ന് പഠിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദ് ആരോപണം സിപിഎം തള്ളിക്കളഞ്ഞതാണല്ലോ എന്ന ചോദ്യത്തിന്, അങ്ങനെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ ആ സംശയം ദൂരീകരിക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോള്‍ അത് അഡ്രസ് ചെയ്യട്ടെ, വിഷയങ്ങളുണ്ടെങ്കില്‍ പരിഹരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker