പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടി, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന്‌ ജോസ് കെ മാണി

കോട്ടയം: സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. വിട്ടുനില്‍ക്കരുതെന്ന യു.ഡി.എഫ് താക്കീത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. മുന്നണിയില്‍നിന്നും പുറത്താക്കിയിട്ട് എന്ത് അച്ചടക്ക നടപടിയെന്ന് ജോസ് പരിഹസിച്ചു.

വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണെന്ന് നിയമസഭ രേഖയില്‍ പറയുന്നുണ്ട്. അദ്ദേഹം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അവര്‍ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുന്നണിക്ക് വിപ്പ് നല്‍കാനുള്ള അധികാരമില്ല. ഏത് നിയമത്തിലാണ് ഇത് പറയുന്നതെന്നും ജോസ് കെ. മാണി ചോദിച്ചു.

അച്ചടക്കലംഘനം നടത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ജോസ് വിഭാഗത്തിന് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന് എതിരായ അവിശ്വാസത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നില്‍ക്കരുതെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.