BREAKING NEWSKERALALATEST

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും; ലക്ഷ്യം പാലാ സീറ്റ്

കോട്ടയം: ഇടതുമുന്നണി പ്രവേശനത്തിന് മുന്‍പ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് സൂചനകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പിക്കാനാണ് ഈ നീക്കം.
ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ യുഡിഎഫ് അവസാനിപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശം ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. മുന്നണിയുടെ ഭാഗമാവുമ്പോള്‍ കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് ഉറപ്പിക്കുന്നതിനെക്കുറിച്ചാണ് ഇനി മുന്നണി നേതൃത്വവുമായി ചര്‍ച്ചനടക്കുക. എന്നാല്‍ യുഡിഎഫ് പിന്തുണയില്‍ നേടിയ രാജ്യസഭാസീറ്റ് ജോസ് കെ മാണി രാജിവെച്ചേക്കും.
പാലാ സീറ്റിന് പകരം ജോസ്.കെ മാണി ഒഴിയുന്ന രാജ്യസഭാസീറ്റ് നല്‍കി എന്‍സിപിയെ അനുനയിപ്പിക്കാനാണ് ഇടതുമുന്നണി നീക്കം. ജോസ് കെ മാണിയോടുള്ള സിപിഐ നിലപാടിലും അയവ് വന്നിട്ടുണ്ട്. സിപിഐ മത്സരിക്കുന്നുന് കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഇനി ധാരണയാവണം. ഇടതുമുന്നണി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.
അതേസമയം മുന്നണി പ്രവേശം ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മറ്റി യോഗം ഇന്ന് ചേരും. മുന്നണിപ്രവേശനത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ജോസ് കെ മാണിയെ യോഗം ചുമതലപ്പെടുത്താനാണ് സാധ്യത. ഇതിന് ശേഷം പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി ബുധനാഴ്ച സ്പീക്കറെ കാണാനാണ് സാധ്യത.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker