KERALALATEST

അവിശ്യാസപ്രമേയത്തില്‍ പങ്കെടുക്കാതെ ജോസ് വിഭാഗം, ജനാധിപത്യവിരുദ്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎല്‍മാര്‍ നിയമസഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അത് ജനങ്ങള്‍ വിലയിരുത്തുമെന്നു ചെന്നിത്തല വിമര്‍ശിച്ചു. വിപ്പ് ലംഘിച്ച ജോസ് വിഭാഗത്തിന്റെത് പാര്‍ട്ടി വിരുദ്ധ നടപടി എന്ന് ജോസഫ് വിഭാഗവും ആരോപിച്ചു. ഇരുവരും നടത്തിയത് അച്ചടക്കലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. ഇരു എംഎല്‍എമാരും യുഡിഎഫിനോട് കാണിച്ചത് വലിയ വഞ്ചനയാണെന്നും ജോസ് വിഭാഗം വിമര്‍ശിച്ചു.
അവിശ്യാസപ്രമേയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കടുത്ത നടപടിയെന്ന് നേരത്ത പ്രഖ്യാപിച്ചിരിന്ന യുഡിഎഫ് നേതൃത്വം ഇന്ന് രാവിലെ അല്‍പ്പം അയഞ്ഞെങ്കിലും ജോസ് വിഭാഗം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. നിയമസഭാ സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയ റോഷി അഗസ്റ്റിനും പ്രഫ എന്‍ ജയരാജും നിയസഭയിലേക്ക് പോകാതെ എംഎല്‍എ ഹോസ്റ്റലില്‍ തുടര്‍കയായിരുന്നു. അവിശ്വാസപ്രമേയത്തിലും രാജ്യസഭാതെരഞ്ഞെടുപ്പിലും പങ്കെടുത്തില്ല. പങ്കെടുക്കരുതെന്ന പാര്‍ട്ടി വിപ്പ് അംഗീകരിച്ചാണ് നിയമസഭയിലേക്ക് പോകാത്തതെന്നാണ് ഇരു എംഎല്‍എമാരുടെയും വിശദീകരണം. എന്നാല്‍ വിപ്പ് ലംഘിച്ചതോടെ തുടര്‍നടപടി ആലോചിക്കുകയാണ് യുഡിഎഫ്.
യുഡിഎഫ് വിപ്പ് ലംഘിച്ചതിനാല്‍ കടുത്ത നടപടി വേണമെന്നാണ് പി ജെ ജോസഫിന്റെ ആവശ്യം. എന്നാല്‍, തിരക്കിട്ട് നടപടിവേണ്ടെന്ന് യുഡിഎഫിനെ ഒരു വിഭാഗത്തിന്റെ വാദം. ഇതിനിടെ ജോസ് വിഭാഗത്തിന്റെ നീക്കങ്ങള്‍ ഇടതുമുന്നണി സസൂക്ഷമം നിരീക്ഷിക്കുകയാണ്.

Related Articles

Back to top button