BREAKING NEWSKERALALATESTNEWSPOLITICS

മുന്നണി പ്രവേശനത്തില്‍ നിലവില്‍ ചര്‍ച്ച നടന്നിട്ടില്ല; ഉചിതമായ തീരുമാനം ഉചിതമായ സമയത്ത്: ജോസ് കെ മാണി

നിലവിലെ സാഹചര്യത്തില്‍ ഒരു മുന്നണിയിലേക്കും പോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ. മാണി. രാഷ്ട്രീയ നിലപാട് ഇപ്പോള്‍ എടുത്തിട്ടില്ല. നേരത്തെയും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെ തരണം ചെയ്തിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. അതേസമയം ബി.ജെ.പി പ്രചരണങ്ങളെ പിന്തുണക്കുന്ന തരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍.

അതേസമയം യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലാത്തതിനാലാണെന്ന് ജോസ് കെ. മാണിയെ പുറത്താക്കിയതെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. നല്ല കുട്ടിയായി തിരിച്ച് വന്നാല്‍ ജോസിനെ തിരിച്ചെടുക്കാം . കോട്ടയത്ത് ധാരണ ഉണ്ടായിരുന്നു എന്ന് ജോസ് തുറന്നു പറയണം. നിലവിലെ സാഹചര്യത്തില്‍ ജോസ് കെ. മാണി എങ്ങോട്ടാണ് പോവുകയെന്ന് പറയാനാവില്ലെന്നും ജോസഫ് ഇടുക്കിയില്‍ പറഞ്ഞു

Tags

Related Articles

Back to top button
Close
Close