BREAKING NEWSKERALALATESTPOLITICS

കേരള കോണ്‍ഗ്രസ് (എം) ഇനി ഇടതുപക്ഷത്തിനൊപ്പം, ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവെച്ചു

കോട്ടയം : കേരള കോണ്‍ഗ്രസ് ഇനി ഇടതുപക്ഷത്തിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം. കോണ്‍?ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും കടുത്ത അനീതിയാണ് പാര്‍ട്ടി നേരിട്ടത്. ആത്മാഭിമാനം അടിയറ വെച്ച് ഇനിയും മുന്നോട്ടുപോകാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ഇടതുപക്ഷത്തിനായിട്ടുണ്ട്. എല്‍ഡിഎഫിനൊപ്പം ചേരുന്ന സാഹചര്യത്തില്‍ രാജ്യസഭാ അം?ഗത്വം രാജിവെക്കുന്നതായും ജോസ് കെ മാണി പ്രസ്താവിച്ചു. രാഷ്ട്രീയമായും വ്യക്തിപരമായും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം എന്ന നിര്‍ബന്ധം ഉള്ളതിനാല്‍ രാജ്യസഭ അംഗത്വത്തില്‍ തുടരാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

കോണ്‍ഗ്രസിലെ ചില നേതാക്കളില്‍നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടുവെന്ന് ജോസ് കെ. മാണി എംപി. യുഡിഎഫ് പുറത്താക്കിയതിനുശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കെ.എം.മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം ഇടതിനൊപ്പമോ വലതില്‍ തന്നെയോ എന്ന് വ്യക്തമാക്കുന്നതിനുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി രാവിലെ കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ചു. അതേസമയം, കേരള കോണ്‍ഗ്രസ് ഓഫിസിന്റെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button