പാല:പാലാ കോടതി വളപ്പില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജഡ്ജിയുടെത് അടക്കം രണ്ട് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന എം.എ.സി.ടി ജഡ്ജിയുടെയും, കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പാലാ ബാര്‍ അസോസിയേഷന് ശക്തമായി പ്രതിഷേധിച്ചു.