LATESTNATIONAL

പോക്‌സോ കേസിലെ വിവാദ ഉത്തരവിന് ജഡ്ജിക്ക് 150 കോണ്ടം അയച്ച് യുവതിയുടെ പ്രതിഷേധം

മുംബൈ: പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജി പുഷ്പ വി. ഗനേഡിവാലക്ക് ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതിയുടെ പ്രതിഷേധം. വസ്ത്രത്തിന് മുകളിലൂടെ 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജസ്റ്റിസ് പുഷ്പയുടെ വിധി വിവാദമായിരുന്നു. ഇതിനെതിരായ പ്രതിഷേധമായാണ് ഗര്‍ഭനിരോധന ഉറകള്‍ അയച്ച് പ്രതിഷേധിച്ചത്.
ദേവ്ശ്രീ ത്രിവേദിയെന്ന യുവതിയാണ് ജഡ്ജിക്ക് പ്രതിഷേധ സൂചകമായി ഗര്‍ഭ നിരോധന ഉറകള്‍ അയച്ചുകൊടുത്തത്. ജഡ്ജിയുടെ ചേംബര്‍ ഉള്‍പ്പെടെ 12 വിലാസങ്ങളിലേക്കാണ് ഇവര്‍ പാഴ്‌സല്‍ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ ഒരു പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ദേവ്ശ്രീ ത്രിവേദി പറഞ്ഞു. അനീതി അനുവദിക്കാനാകില്ല. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യമെന്നും ദേവ്ശ്രീ പറഞ്ഞു.
ജനുവരി 19നാണ് വിവാദ വിധിയിലൂടെ ജസ്റ്റിസ് പുഷ്പ പ്രതിയെ കുറ്റമുക്തനാക്കിയത്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചിരുന്നു. പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചാലും പ്രതി പാന്റ്‌സിന്റെ സിപ് തുറന്നാലും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന വിധിയും ജസ്റ്റിസ് പുഷ്പ പുറപ്പെടുവിച്ചിരുന്നു.

ആരാണ് പുഷ്പ വീരേന്ദ്ര ഗനേഡിവാല?

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ പറാഠ്വാഡയില്‍ 1969 ലാണ് പുഷ്പ ഗനേഡിവാലയുടെ ജനനം. കൊമേഴ്‌സില്‍ ബിരുദം നേടിയ ശേഷം എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും ല്‍ നേടിയിട്ടുണ്ട്. ഗണേദിവാല 2007 ല്‍ ജില്ലാ ജഡ്ജിയായി നിയമിതനായി. മുംബൈയിലെ സിറ്റി സിവില്‍ കോടതിയിലും നാഗ്പൂരിലെ ജില്ലാ, കുടുംബ കോടതികളിലും സേവനമനുഷ്ഠിച്ചു. 2007 ല്‍ ജില്ലാ ജഡ്ജിയായി നിയമിതയായ ഗനേഡിവാല, മുംബൈയിലെ സിറ്റി സിവില്‍ കോടതിയിലും നാഗ്പൂരിലെ ജില്ലാ, കുടുംബ കോടതികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് നാഗ്പൂരിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട്, സെഷന്‍സ് ജഡ്ജിയായി നിയമിതയായി. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ജനറലായി ചുമതലയേല്‍ക്കുന്നത്.
2018 ല്‍ ബോംബെ ഹൈക്കോടതിയില്‍ നിയമനത്തിനായി പരിഗണിക്കപ്പെട്ട നിരവധി ജഡ്ജിമാരില്‍ ഒരാളായിരുന്നു ഗനേഡിവാല. എന്നാല്‍ ബോംബെ ഹൈക്കോടതി ഇതിനെതിരെ ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയുടെ ശുപാര്‍ശ അംഗീകരിച്ച സുപ്രീംകോടതി ഗനേഡിവാലയുടെ നിയമനത്തിന്റെ പരിഗണന മാറ്റിവെക്കുകയായിരുന്നു. 2019 ല്‍ ഗനേഡിവാലയുടെ നിയമനം വീണ്ടും പരിഗണിക്കുകയും ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി നിയമിതയാകുകയും ചെയ്തു.
വിവാദ ഉത്തരവുകള്‍ക്ക് മുമ്പ് നിരവധി ശ്രദ്ധേയമായ ഉത്തരവുകളും ഗനേഡിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ല്‍ പരോളെന്നത് തടവുകാരുടെ ചുരുങ്ങിയ അവകാശമാണെന്നും സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനം മാത്രമല്ലെന്നും ഗനേഡിവാല അംഗമായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തടവുകാര്‍ക്ക് വര്‍ഷത്തില്‍ നിരവധി പരോള്‍ ലഭിക്കുന്നത് തടയുന്ന വകുപ്പ് അന്ന് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
2019 ല്‍ ബോംബെ ഹൈക്കോടതിയില്‍ ഗനേഡിവാലയടക്കമുള്ള മൂന്ന് ജ!ഡ്ജുമാര്‍ കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ച രണ്ട് കേസുകളില്‍ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. 2020 ല്‍ നാഗ്പൂരിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് കിടക്കകള്‍ ലഭ്യമല്ലെന്ന കേസും പരിഗണിച്ചത് ഗനേഡിവാലയടങ്ങുന്ന ബഞ്ചായിരുന്നു. രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും സൗകര്യങ്ങളും ജീവനക്കാരേയും ഉറപ്പാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന് കോടതി നിര്‍ദേശിച്ചത്. മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം കോവിഡ് എന്നിവയുടെ പശ്ചാത്തലത്തില്‍ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി തള്ളിയത് ഗനേഡിവാലയായിരുന്നു. എന്നാല്‍, കോവിഡും വെള്ളപ്പൊക്കവും കാരണം പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്നും അന്ന് ഉത്തരവിട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker