LATESTKERALA

സാന്ത്വന സഹയാത്ര പുരസ്‌കാരം ജ്യോതിരാജ് തെക്കൂട്ടിന്

തൃശൂര്‍: കല്ലൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാന്ത്വന സഹയാത്ര പുരസ്‌കാരം പ്രമുഖ കവയിത്രിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ജ്യോതി രാജ് തെക്കൂട്ടിന്. ട്രസ്റ്റ് ചെയര്‍മാന്‍ ജിംഷാദ് കല്ലൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. തന്റെ കവിതകളാലും, പ്രവര്‍ത്തനങ്ങളാലും, വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന ജ്യോതിരാജ് തെക്കൂട്ടിന് സാന്ത്വന സഹയാത്ര പുരസ്‌കാരം അര്‍ഹതക്കുള്ള അംഗികരമെന്ന് അദ്ദേഹം വിലയിരുത്തി.തിങ്കളാഴായ്ച കല്ലൂരില്‍ ചേരുന്ന ചടങ്ങില്‍ പ്രമുഖ വിശാഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
എഴുത്തു വഴിയിലെ നിസ്തുല പ്രതിഭയായ ജ്യോതിരാജ് തെക്കൂട്ടിന് സര്‍ഗ്ഗസ്വരം അവാര്‍ഡ് ,തിരുനല്ലൂര്‍ പുരസ്‌കാരം തുടങ്ങി പതിനഞ്ചോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂര്‍ അയ്യന്തോളില്‍ കുടുംബസമേതം താമസിക്കുന്ന ജ്യോതിരാജ് തൈക്കൂട്ട് കേരളവാര്‍ത്ത ദിനപത്രം ‘ നീര്‍മാതളം ‘ പംക്തിയുടെ എഡിറ്ററുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker