BREAKINGNATIONAL

കെ ആംസ്‌ട്രോംഗ് കൊലപാതകം; ഗുണ്ടാ നേതാവിന്റെ കൊലയുമായി ബന്ധപ്പെട്ടുള്ള പകയെന്ന് പൊലീസ്, 11 പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ 11 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരന്‍ ബാലു അടക്കം ഉള്ളവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് കാരണം മുന്‍വൈരാഗ്യം എന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസം വൈകീട്ട് ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍കുമ്പോഴാണ് ബൈക്കുകളില്‍ എത്തിയ 6 അംഗ സംഘം കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നത്.
പ്രമുഖ ദേശീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ ദളിത് നേതാവിന്റെ കൊലയില്‍ നടുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ച പൊലീസ് പുലര്‍ച്ചെയാണ് 8 പേരെ അറസ്‌റ് ചെയ്തത്. ഗുണ്ടാ നേതാവ് ആര്‍ക്കോട്ട് സുരേഷിന്റെ കൊലയുമായി ബന്ധപ്പെടുള്ള പകയാണ് ആംസ്‌ട്രോങ്ങ് വധത്തിന് കാരണമെന്നാണ് പൊലീസിന്റെ അനൌദ്യോഗിക വിശദീകരണം. എന്നാല്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്ന് ആരോപിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ ചെന്നൈയില്‍ റോഡ് ഉപരോധിച്ചു.
കേസ് അന്വേഷണം സിബഐക്ക് കൈമാറണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായെന്നും നിയമപ്രകാരമുള്ള ശിക്ഷാ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്സ്സില്‍ കുറിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകര്‍ന്നെന്നും ഗുണ്ടകളാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
അംസ്‌ട്രോങ്ങിനെ കൊല ഞെട്ടിക്കുന്നതെന്ന് പ്രതികരിച്ച രാഹുല്‍ ഗാന്ധി കുറവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അതിവേഗ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു.സഖ്യകക്ഷികളായ കോണ്‍ഗ്രസ്സന്റെയും വിസികകെയുടെയും വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ചതോട് തലവേദന കൂടുന്നത് സ്റ്റാലിനാണ്.

Related Articles

Back to top button