KERALALATESTNATIONAL

കത്തയച്ചവരെ മാറ്റി നിര്‍ത്തില്ല, എല്ലാവര്‍ക്കും സ്വാഗതം: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്ററി നയരൂപീകരണ സമിതിയിലേക്ക് എല്ലാ അംഗങ്ങളെയും ക്ഷണിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അംഗങ്ങളോടാവശ്യപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയവരെ യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഗുലാം നബി ആസാദും ശശി തരൂരും അടക്കം 23 നേതാക്കളാണ് കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനെ വേണമെന്നും നേതൃതലത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാര്‍ട്ടിയില്‍ കത്തിനെ ചൊല്ലി രണ്ട് വിഭാഗമായി നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker