BREAKING NEWSKERALA

മട്ടന്നൂരില്‍ ഇപി ജയരാജന് പകരം കെകെ ശൈലജ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഇക്കുറി മത്സരിക്കാനില്ലെന്ന് അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജന്‍ തെര!ഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നു മാറി നില്‍ക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരി?ഗണിക്കപ്പെടാനും സാധ്യതയേറി.ഇപി ജയരാജന്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നിലവില്‍ പ്രതിനിധീകരിക്കുന്ന മട്ടന്നൂരില്‍ ആരോ?ഗ്യ മന്ത്രി കെകെ ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജ ടീച്ചര്‍ക്ക് അനുയോജ്യമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശൈലജ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എല്‍ജെഡിക്ക് വിട്ടു കൊടുക്കാനാണ് നിലവിലെ ധാരണ.ഇപി ജയരാജന്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ മറ്റൊരു മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദന്‍ മത്സരിക്കാന്‍ കളമൊരുങ്ങി. തളിപ്പറമ്പ് സീറ്റില്‍ നിന്നു ?ഗോവിന്ദന്‍ മാസ്റ്ററെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.മറ്റൊരു മുതിര്‍ന്ന നേതാവായ പി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചു പരാജയപ്പെട്ട പി ജയരാജന്റെ കാര്യത്തില്‍ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് കണ്ണൂര്‍ ഘടകം. പയ്യന്നൂരില്‍ ടിഐ മധുസൂദനന്‍, കല്ല്യാശ്ശേരിയില്‍ എം വിജിന്‍, തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍ എന്നിങ്ങനെയാണ് മറ്റു സീറ്റുകളില്‍ നിലവില്‍ പരി?ഗണിക്കുന്ന പേരുകള്‍.യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവൂരില്‍ ഇടത് സ്വതന്ത്രനെയിറക്കി മത്സരം കടുപ്പിക്കാനാണ് നീക്കം. കെകെ ശൈലജയുടെ പേരും പേരാവൂരിലേക്ക് പരി?ഗണിക്കണം എന്ന് അഭിപ്രായമുണ്ടായെങ്കിലും പിണറായിക്ക് ശേഷം ഈ ഭരണകാലത്ത് സര്‍ക്കാരില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ച ശൈലജ ടീച്ചറെ സുരക്ഷിതമായ സീറ്റില്‍ മത്സരിപ്പിക്കണം എന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്.

Related Articles

Back to top button