തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമം ആരോഗ്യവകുപ്പില്‍ സംഭവിച്ചാല്‍ പൊറുക്കാനാവില്ലെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ. അത്തരക്കാര്‍ സര്‍വീസില്‍ കാണില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. അടിയന്തര സ്വഭാവം ഉള്ളത് അല്ലാത്ത രോഗികളെ ഇനി രാത്രിയില്‍ ആശുപത്രിയിലേക്ക് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ജീവനക്കാരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കും. ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച കൊവിഡ് രോഗിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും സര്‍ക്കാര്‍ സഹായിക്കും. ആവശ്യമെങ്കില്‍ പഠനം പൂര്‍ത്തിയാക്കാനും സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിശദമായ മൊഴി എടുക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്നുണ്ടായ ആഘാതം പെണ്‍കുട്ടിക്ക് വിട്ടുമാറിയിട്ടില്ല. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും തീരുമാനമായി.