BREAKING NEWSKERALA

കെ പി യോഹന്നാന്റെ ബിലീവേഴിസില്‍ നിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്തത് 13.5 കോടി

കൊച്ചി: ബിലിവേഴ്‌സ് സഭയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ 13.5 കോടി രൂപ കണ്ടെടുത്തു. തിരുവല്ല ബിലിവേഴ്‌സ് ആശുപത്രി പരിസരത്തെ കാറില്‍ നിന്നാണ് ഇതില്‍ 7 കോടി കണ്ടെടുത്തത്. രാജ്യത്താകമാനം 60 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടരുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചില സ്ഥാപനങ്ങളുടെയും ഭൂമിയുടെയും കച്ചവടം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബിലിവേഴ്‌സിന്റെ പേരില്‍ 30 ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതില്‍ ഭൂരിഭാഗവും പേപ്പര്‍ ട്രസ്റ്റുകളാണെന്നും കണക്കില്‍പ്പെടാത്ത പണത്തിന്റെ ഇടപാടുകള്‍ നടത്താന്‍ ഇവ ഉപയോഗിച്ചെന്നുമാണ് കണ്ടെത്തല്‍. പരിശോധനയില്‍ ഗണ്യമായ ഇലക്ട്രോണിക്ക് കംപ്യൂട്ടിങ്ങ് രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടുതല്‍ പരശോധനയ്ക്ക് വിധേയമാക്കും.

Related Articles

Back to top button