BREAKINGKERALA

കെ റെയിലിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു

തിരുവനന്തപുരം: കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന് ലിമിറ്റഡിന് (കെ റെയില്‍) ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ (ഐഎസ്ഒ 9001-2015 ) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സോഷ്യല്‍മീഡിയയിലൂടെ കെ റെയില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സര്‍ട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയില്‍.
തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല- റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് — -വള്ളത്തോള്‍ നഗര്‍ പാതയില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കല്‍ പദ്ധതികളില്‍ പങ്കാളിയാണ് കെ റെയില്‍. 27 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണചുമതലയും കെ റെയിലിനാണ്. വിവാദമായ ബൃഹദ് പദ്ധതി സില്‍വര്‍ ലൈന്‍ ഇപ്പോഴും പരിഗണനയിലാണ്.
റെയില്‍വേ വികസനം, പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവനങ്ങള്‍.

Related Articles

Back to top button