KERALALATESTNEWS

വനം മന്ത്രി കെ രാജു ക്വാറൈന്റനില്‍

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് മന്ത്രി കെ രാജു ക്വാറന്റൈനില്‍. കുളത്തുപ്പുഴയില്‍ ഇന്നലെ സിഎഫ്എല്‍ടിസിയുടെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനത്തിന് മന്ത്രി എത്തിയിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം ക്വാറന്റൈനില്‍ പോകാനുള്ള മന്ത്രിയുടെ തീരുമാനം.

മന്ത്രിയുടെ ഗണ്‍മാനും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റൈനില്‍ പോകാനുള്ള മന്ത്രിയുടെ തീരുമാനം.

ഔദ്യോഗിക വസതിയിലാണ് മന്ത്രി ക്വാറന്റൈനില്‍ തുടരുക.ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നീരീക്ഷണത്തില്‍ പോയത്.

Related Articles

Back to top button