KERALALATEST

ജീവന്‍ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കും: കെ.സുധാകരന്‍

കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായി കെഎം ഷാജിക്കെതിരായ കേസുകളില്‍ നിലപാട് വ്യക്തമാക്കി കണ്ണൂര്‍ എംപി കെ.സുധാകരന്‍. കെഎം ഷാജിയെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ സമ്മതിക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.
ജീവന്‍ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കും.എന്‍ഫോഴ്‌സമെന്റ് അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഇല്ല. മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഷാജിയെ വേട്ടയാടുന്നതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.
ശിവശങ്കരന്‍ കസ്റ്റഡിയിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. വികസനത്തിന്റെ പേരില്‍ വന്‍ കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സ!ഖ്യമുണ്ടാക്കുന്നതില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ അതിപ്പോള്‍ പരസ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button