‘ലൈഫ് ഇടപാടില്‍ ഇ പി ജയരാജന്റെ മകന്റെ പങ്കും അന്വേഷിക്കണം’: കെ സുരേന്ദ്രന്‍

0
1

തൃശ്ശൂര്‍: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയില്‍ കവിഞ്ഞുള്ള കമ്മീഷന്‍ ജയരാജന്റെ മകന്റെ കയ്യിലേക്ക് പോയതായാണ് വാര്‍ത്തകള്‍ വരുന്നത്. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഎം നിലപാട് മാറ്റുന്നതെന്നും കെ സുരേന്ദ്രന്‍ തൃശ്ശുരില്‍ പറഞ്ഞു.
കെടി ജലീലിനെ കൂടാതെ ഈ പി ജയരാജന്റെ മകന്റെ പേരു ഉയര്‍ന്നു വരുന്നതും ഇതിനു കാരണമാണ്. അന്വേഷണം ശരിയായ ദിശയില്‍ എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇ ഡി യെ വിമര്‍ശിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.സിപിഎം സെക്രട്ടേറിയറ്റ് നടത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിലപാട് മാറ്റിയോ ? അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന പാര്‍ട്ടി നിലപാടിനോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ ? കെടി ജലീലിനെ മാറ്റിയാല്‍ മന്തിസഭയിലെ ഒന്നോ രണ്ടോ അംഗങ്ങളെ കൂടി പുറത്താക്കേണ്ടി വരും. അതാണ് പിണറായി വിജയന്‍ ഭയപ്പെടുന്നതെന്ന് ബിജെപി ആരോപിച്ചു
തിരുവനന്തപുരം സ്വര്‍ണക്കടത്തും ബെംഗളൂരു മയക്കു മരുന്നു കേസും പരസ്പരം ബന്ധപ്പെട്ടത് എന്നാണ് ബിജെപി നിലപാട്. സ്വപ്ന ആശുപത്രിയില്‍ ഉള്ളപ്പോള്‍ നഴ്‌സ് മാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെ യാണ് മെഡിക്കല്‍ കോളേജില്‍ ഈ സൗകര്യം ലഭിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.