BREAKING NEWSKERALA

ഇ.പി ജയരാജന്റെ ഭാര്യ ലോക്കറില്‍ പോയത് അന്വേഷണത്തെ ഭയന്ന്: കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഇ.പി.ജയരാജന്റെ ഭാര്യ  അടിയന്തരമായി സഹകരണ ബാങ്കിലെ ലോക്കറിലെത്തിയത് സ്വര്‍ണക്കടത്തുമായുള്ള അന്വേഷണത്തെ ഭയന്നാണെന്ന് കെ.സുരേന്ദ്രന്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഒരു ഭാഗം പോയത് ഇ.പി ജയരാജന്റെ മകനിലേക്കാണ്.
മകനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തങ്ങളിലേക്കെത്തുന്നോ എന്ന ഭയമുണ്ടാവും. അല്ലെങ്കില്‍ ലോക്കറില്‍ നിന്ന് എടുത്തുകൊണ്ട് പോയത് പണമോ, സ്വര്‍ണമോ, മറ്റ് രേഖകളോ ആണെന്ന് വ്യക്തമാക്കാന്‍ ഇ.പിക്ക് ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ വ്യക്തമായ ഉത്തരം കിട്ടും. മുഖ്യമന്ത്രിയുടെ മകനും ദുബായില്‍ നിന്ന് അഴിമതിക്ക് ചുക്കാന്‍ പിടിക്കുകയാണ്. മുഖ്യമന്ത്രി എല്ലാ അന്വേഷണത്തേയും അട്ടിമറിക്കുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലം വരെ കൃത്യമായ അന്വേഷണം നടക്കില്ല. തന്നിലേക്ക് കൂടി അന്വേഷണം വരുമെന്ന് കണ്ടാണ് കെ.ടി ജലീലിന് മുഖ്യമന്ത്രി വലിയ പിന്തുണ നല്‍കുന്നത്. എല്ലാം ഫെയ്‌സ്ബുക്കിലൂടെ മറുപടി പറയാന്‍ ഫെയ്‌സ്ബുക്കല്ല ജലീലിനെ മന്ത്രിയാക്കിയത്. ഈ വിധത്തില്‍ മുന്നോട്ട് പോവാനാണെങ്കില്‍ ജലീലിനെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വപ്നയ്ക്ക് ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. ആശുപത്രിയിലെത്തി നേഴ്‌സുമാരുടെ ഫോണില്‍ ബന്ധപ്പെട്ട് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. സ്വപ്നയുടെ നെഞ്ചുവേദനയാണോ അതല്ല മുഖ്യമന്ത്രിയുടെ നെഞ്ചുവേദനയാണോയെന്നാണ് മനസ്സിലാവാത്തത്. ആശുപത്രിയിലെ നഴ്‌സുമാരുടെ ഫോണ്‍ വിശദമായി പരിശോധിക്കണെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button