BREAKING NEWSKERALA

ആയിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തന്നെ കുടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജലീലിന്റെ പോസ്റ്റ്, വാര്‍ത്തയായപ്പോള്‍ ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ ഫെയ്‌സ്ബുക്കില്‍ തന്നെ കുടുക്കാനാവില്ലെന്ന് കടുത്ത ആത്മവിശ്വാസത്തിലുള്ള കുറിപ്പുമായി മന്ത്രി കെടി ജലീല്‍. മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചതെന്നും അതുകൊണ്ടാണ് ഒദ്യോഗിക വാഹനത്തില്‍ കസ്റ്റംസ് ഓഫീസിലെത്തിയതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ പറയുന്നു. എന്നാല്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് അധികം വൈകും മുന്‍പ് തന്നെ മന്ത്രി അത് ഡിലീറ്റ് ചെയ്തു.

പോസ്റ്റിന്റെ മുഴുവന്‍ രൂപം

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട

മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാന്‍ വിളിച്ചത് കോണ്‍ഫിഡന്‍ഷ്യലായതിനാല്‍ കോണ്‍ഫിഡന്‍ഷ്യലായാണ് പോയത്.
ഒരിക്കല്‍കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു; ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവര്‍ത്തകന്റെ എക്കാലത്തുമുള്ള ആത്മബലം.
എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker