BREAKING NEWSKERALA

കെ വി തോമസ് എല്‍ഡിഎഫിലേക്ക് പോകുമോ? 28ന് പ്രതികരിക്കാമെന്ന് അദ്ദേഹം

തിരുവനന്തപുരം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു പോകുമെന്ന പ്രചാരണങ്ങളെക്കുറിച്ച് ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി.തോമസ്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളെ കാണുമെന്നും കെ.വി.തോമസ് പറഞ്ഞു.
ലോക്‌സഭാ സീറ്റ് നിഷേധിച്ചതിലും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാത്തതിലും പ്രതിഷേധിച്ച് കെ.വി.തോമസ് എല്‍ഡിഎഫിനോട് അടുക്കുന്നുവെന്നാണ് വാര്‍ത്ത പ്രചരിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമെന്നും പ്രചാരണമുണ്ട്. എ.കെ. ആന്റണി മന്ത്രിസഭയില്‍ 2001 മുതല്‍ 2004വരെ മന്ത്രിയായിരുന്ന കെ.വി.തോമസ് മന്‍മോഹന്‍ സിങ് മന്ത്രിസഭയിലും അംഗമായിരുന്നു.
എറണാകുളം ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ.വി. തോമസ് പാര്‍ട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി മാനദണ്ഡമുണ്ടെങ്കില്‍ അത് എല്ലാപേര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാന്‍ മാനദണ്ഡം കൊണ്ടുവരരുതെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker