ERANAKULAMLOCAL NEWSNEWS

വ്യാജഎസ്റ്റിമേറ്റ് തയ്യാറാക്കി ഹോട്ടലുടമയില്‍നിന്നും അനധികൃതമായിഈടാക്കിയ പണം തിരികെ നല്‍കാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം

മൂവാറ്റുപുഴ: വ്യാജഎസ്റ്റിമേറ്റ് തയ്യാറാക്കി ഹോട്ടലുടമയില്‍നിന്നും അനധികൃതമായി  ഈടാക്കിയ പണം തിരികെ നൽകാനും  നിയമാനുസൃത കണക്ഷൻ നൽകാനും കൺസ്യൂമർ ഗ്രിവൻസസ് റിഡ്രസൽ ഫോറം സെൻട്രൽ റീജിയൺൻ്റെ വിധി.
മൂവാറ്റുപുഴ എം.സി.റോഡില്‍ പഴയ എക്സൈസ് സര്‍ക്കിള്‍ ഓഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ കബനി പാലസ് ഹോട്ടലിലേക്ക് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് 11 ലക്ഷത്തോളം രൂപ മൂവാറ്റുപുഴ ഇലക്ട്രിക്കല്‍ നമ്പർ വൺ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അനാവശ്യ എസ്റ്റിമേറ്റ് തയ്യാറാക്കി കൂടുതൽ തുക  ഈടാക്കിയെന്ന ഉടമ സി.കെ.ഷാജിയുടെ പരാതിയിലാണ് ഫോറത്തിൻ്റെ വിധി.
കണക്ഷന് ആവശ്യത്തിനെന്ന പേരിൽ 600 മീറ്ററിന് കബനി പാലസ് ഉടമ സി കെ ഷാജിയിൽ തിന്നും 11 ലക്ഷം രുപ അടപ്പിച്ചത് തെറ്റാണന്നും  82 മീറ്റർ പ്രവൃത്തിയുടെ പുതിയ എസ്റ്റിമേറ്റെടുത്ത് അത് മാത്രം ഈടാക്കാനും മെയിൻ റോഡിൽ നടത്തിയ മെയിൻറൻസിനായി അടച്ച 11 ലക്ഷത്തിൽ ബാക്കി തുക തിരികെ നൽകാനും വിധിയിലുണ്ട്. നിലവിൽ കണക്ഷൻ നൽകിയ സുപ്രീം ട്രാൻസ്ഫോർമറിൽ നിന്നുള്ളത് ഒഴിവാക്കി ഒരു മാസത്തിനകം എ ബി സി ട്രാൻസ്ഫോർമറിൽ നിന്നുമുള്ള കണക്ഷൻ കബനി പാലസിന് നൽകണമെന്നുമാണ് വിധി. നിലവിലെ സപ്ലെകോഡ്  2014 ( കേരള ) ആക്ട്  പ്രകാരം കെ എസ് ഇ ബി ലിമിറ്റഡ് ആണ് മെയിൻ റോഡുകളിലെ ലൈനുകൾ പരിപാലിക്കേണ്ടതും നിലനിർത്തേണ്ടതും. നിലവിലെ 11 കെവി കണക്ഷനിൽ നിന്നും സ്ഥാപനത്തിലെക്ക് 82 മീറ്ററാണ് ദൂരമുള്ളത് അതിൻ്റെ പണം മാത്രം ഇടാക്കാനാണ് വിധി. സുപ്രീം ട്രാൻസ്ഫറിൽ നിന്നും എ ബി സി വരെയുള്ള മെയിൻ്റനൻസ് നടത്തി പരിപാലിക്കേണ്ടത് കെ.എസ്.ഇ.ബിയുടെ മാത്രം ഉത്തരവാദിത്വമാണ്. കൺസൂമറുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ചയുണ്ടായി.  6.87 ആമ്പിയർ വൈദ്യുതി മാത്രം അവശ്യമുള്ള കൺസ്യൂമർക്ക് പ്രസ്തുത വൈദ്യുതി ‘എ ബി സി യിൽ നിന്ന് കൊടുക്കാമെന്നിരിക്കെ അത് ചെയ്യാതിരുന്നതും  വീഴ്ചയാണ്.  ക്യത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നും കൺസ്യൂമർ ഗ്രിവൻസസ് റിഡ്രസൽ ഫോറം സെൻട്രൽ റീജിയൺ ചെയർപേഴ്സൺ ബി.സൗദാമിനി , അംഗം പി വി നിസ എന്നിവരുടെ  വിധിയിൽ പറയുന്നു.
പരാതിയെ തുടർന്ന് നേരത്തെ ഇലക്ട്രിക്കല്‍ സെക്ഷനാഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെട്ടുത്തിരുന്നു. ഹോട്ടല്‍ വ്യാപാരി  2020 ജനുവരിയില്‍ ബോര്‍ഡിന്റെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

Related Articles

Back to top button