തിരുവനന്തപുരം: തിരുവനന്തപുരത്തും കോണ്‍ഗ്രസ്– ബിജെപി കൂട്ടുകെട്ടെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയം. യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ 50 സീറ്റുമായി എല്‍ഡിഎഫ് ഭരണത്തിലെത്തും. നഗരസഭയില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ പ്രചാരണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്.
അദ്ദേഹം നേരിട്ടെത്താത്തത് കോവിഡ് കാലമായതിനാലാണെന്നും കടകംപള്ളി പറഞ്ഞു. സര്‍ക്കാരിനെതിരെയുണ്ടായ പ്രചാരണങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നില്ല. വികസന പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. തിരുവനന്തപുരം കോര്‍പറേഷനിലടക്കം എല്ലായിടത്തും എല്‍ഡിഎഫ് ഭൂരിപക്ഷം നേടും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മൃഗീയ ഭൂരിപക്ഷത്തില്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും കടകംപള്ളി പറഞ്ഞു.