KERALALATEST

പഠിച്ചത് സ്ത്രീകളെ ബഹുമാനിക്കാന്‍; ശോഭയെ ജനം വിലയിരുത്തട്ടെ: കടകംപള്ളി

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ ‘പൂതന’ പരാമര്‍ശനത്തില്‍ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടകംപ്പള്ളി സുരേന്ദ്രന്‍ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമര്‍ശം. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ ആരോപിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker