KERALALATEST

പിണറായി ക്യാപ്റ്റന്‍ തന്നെ: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയെന്നും വികസനം ചര്‍ച്ച ചെയ്താകും ജനം വിധി എഴുതുകയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കപ്പലിന്റെ കപ്പിത്താനെ പോലെയാണ് പിണറായി വിജയന്‍ നാട് നയിക്കുന്നതെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ക്യാപ്റ്റന്‍ എന്നാല്‍ നായകന്‍. ഇന്ന് അദ്ദേഹം ജനനായകന്‍ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരും
സ്വയം തീരുമാനിച്ചതല്ല, ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാര്‍ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്. സീരിയല്‍ മാറ്റിവെച്ച് അമ്മമാര്‍ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കേള്‍ക്കാന്‍ ടെലിവിഷനു മുന്നില്‍ കാത്തിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തവണ കഴക്കൂട്ടം മണ്ഡലത്തില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. വികസനമാണ് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് വിഷയം. വികസനം ചര്‍ച്ച ചെയ്താകും ജനം വിധി എഴുതുകയെന്നും അദ്ദേഹം പറഞ്ഞു.
വാശിയേറിയ പോരാട്ടമാണ് ഇത്തവണ കഴക്കൂട്ടം മണ്ഡലത്തില്‍ നടക്കുന്നത്. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫും ബിജെപിയും വോട്ട് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, മണ്ഡലത്തിലും സംസ്ഥാനത്താകെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കടകംപള്ളി സുരേന്ദ്രന്‍ വോട്ട് തേടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker