LATESTBREAKING NEWSKERALAPOLITICS

മന്ത്രിയോട് വിളിച്ച് കാര്യങ്ങള്‍ ചോദിക്കുക പ്രമാദമായ കാര്യമല്ല,രാജി വയ്ക്കണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി കടകംപള്ളി

മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയോട് വിളിച്ച് കാര്യങ്ങള്‍ ചോദിക്കുക എന്നത് പ്രമാദമായ കാര്യമല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാജി വയ്ക്കണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.പഴയ മുഖ്യമന്ത്രിയെ എത്ര മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നും പ്രക്ഷോഭത്തിന്റെ അടിസ്ഥാനമെന്താണെന്നും കടകംപള്ളി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചേദിച്ചു.

അതേസമയം, ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എംഎം മണിയും പറഞ്ഞു. ചോദ്യം ചെയ്യല്‍ നടപടി ക്രമം മാത്രമാണ്. അതിലൊന്നും ആശങ്കയ്ക്ക് വകയില്ല. മന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. വിവിധയിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി.

Related Articles

Back to top button