മാന്നാര്‍; മാന്നാര്‍ പരുമല കടവില്‍ ചാക്കോ കൊച്ചു ചാക്കോയുടെ 32ാം ചരമ വാര്‍ഷിക ദിനം. വേര്‍പിരിഞ്ഞിട്ട് മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും പരുമലയിലെ പഴയതലമുറയുടെ മനസുകളില്‍ അദ്ദേഹം ഇന്നും നിറഞ്ഞു നില്ക്കുന്നു. കേരളഭൂഷണം ചീഫ് എഡിറ്ററും എംഡിയുമായ ഡോ. കെ.സി. ചാക്കോയുടെ പിതാവാണ് അദ്ദേഹം.