BREAKING NEWSKERALALATEST

‘കേരളീയരെ എനിക്കിഷ്ടമാണ്, പക്ഷേ അവരുടെ ട്രേഡ് യൂണിയനുകളെ സഹിക്കാന്‍ പറ്റില്ല’: മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജിയായ മാര്‍ക്കണ്ഡേയ കട്ജു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവിധ കാര്യങ്ങളിലും വിഷയങ്ങളിലും തനിക്കുള്ള അഭിപ്രായം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ വിവിധ രീതികളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശം നടത്താറുണ്ട്. ഇത്തവണ അത് കേരളീയരെക്കുറിച്ചാണ്.
കേരളീയരെ തനിക്ക് വളരെയധികം ഇഷ്ടമാണ് എന്നാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍, കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. അതാണ് ഇന്ന് ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.
കേരളീയരെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള തീവ്രമായ പ്രവണത കേരളീയര്‍ക്ക് ഉണ്ടെന്നുമാണ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നത്. ഇക്കാര്യം വിശദീകരിക്കാന്‍ തന്റെ അനുഭവത്തില്‍ നിന്നുള്ള ഒരു കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു. ഒരിക്കല്‍ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ഉള്ള അനുഭവമാണ് അദ്ദേഹം ഓര്‍ത്തെടുത്തത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടുത്തെ തൊഴിലാളികള്‍ക്കിടയില്‍ തന്നെ അരഡസനില്‍ അധികം തൊഴിലാളി യൂണിയനുകള്‍ ഉണ്ടെന്ന് കണ്ടെത്തിയെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം,

മാര്‍ക്കണ്ഡേ കട്ജു ഫേസ്ബുക്കില്‍ കുറിച്ചത്,

‘എനിക്ക് കേരളീയരെ വളരെയധികം ഇഷ്ടമാണ്. എന്നാല്‍, ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള തീവ്രമായ പ്രവണത അവര്‍ക്കുണ്ട് എന്നതാണ് ഒരു പ്രശ്‌നം. ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടെ തൊഴിലാളികള്‍ക്കിടയില്‍ അര ഡസനില്‍ അധികം ട്രേഡ് യൂണിയനുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹരി ഓം ‘
ഏതായാലും നിരവധി മലയാളികളാണ് കട്ജുവിന്റെ അഭിപ്രായത്തിന് താഴെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിരമിക്കലിനു ശേഷവും വിഡ്ഢിത്തമായ മുന്‍വിധികളെ വിധിന്യായങ്ങള്‍ പോലെ പറയുന്നത് നിര്‍ത്താനായില്ലേ എന്നാണ് കമന്റ് ബോക്‌സില്‍ കണ്ട ഒരു ചോദ്യം. മറ്റേതൊരു സംസ്ഥാനത്തേക്കാളും മികച്ചതായി ട്രേഡ് യൂണിയുകള്‍ കേരളത്തിലെ തൊഴിലാളികള്‍ക്ക് മികച്ച ജീവിതസൗകര്യം ഉറപ്പു വരുത്തുന്നെന്നും കമന്റില്‍ ഇദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിലെ പ്രമുഖരായ ചിലര്‍ കട്ജുവിന് മറുപടിയുമായി കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.
ട്രേഡ് യൂണിയനുകള്‍ തൊഴിലാളികള്‍ക്ക് ചെയ്തു കൊടുക്കുന്ന കാര്യങ്ങളെക്കുറിച്ചും ട്രേഡ് യൂണിയനുകള്‍ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചും കട്ജുവിന് മറുപടിയുമായി നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്.

***

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker