ENTERTAINMENT

ബ്ലാക്ക് ബ്യൂട്ടിയായി കാജല്‍ അഗര്‍വാള്‍

ബ്ലാക്ക് നിറത്തിലുള്ള ഫ്ലോറല്‍ ഔട്ട്ഫിറ്റ് ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍. ന്യൂയോര്‍ക്ക് ഫാഷന്‍ ബ്രാന്‍ഡായ നോയി നോയിയുടെ നോയര്‍ ഫ്ലവര്‍ ബസ്റ്റിയര്‍ എന്ന ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ലിനന്‍ സില്‍ക്ക് മെറ്റീരിയലിലാണ് കറുപ്പ് നിറത്തിലുള്ള ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഔട്ട്ഫിറ്റിന്റെ മുന്‍ഭാഗത്ത് ഇതേ മെറ്റീരിയലില്‍ തന്നെ സ്റ്റിച്ച് ചെയ്തിട്ടുള്ള കട്ടികുറഞ്ഞ പൂക്കളും കാണാന്‍ സാധിക്കും. കാജലിന്റെ ലുക്കുകള്‍ സ്ഥിരം സ്റ്റൈല്‍ ചെയ്യാറുള്ള രശ്മി തന്നെയാണ് ഈ ലുക്കിനു പിന്നിലും.
ഔട്ട്ഹൗസ് ജൂവല്ലറിയുടെ ഡ്രോപ്പ് ഇയര്‍ റിങ്സാണ് കാജല്‍ ഇതിനോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ബ്രൗണ്‍ ഷെയ്ഡിനാണ് മേക്കപ്പില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സ്റ്റണ്ണിങ്ങ്, സ്റ്റൈലിഷ്, സൗത്ത് ക്വീന്‍ എന്നിങ്ങനെ ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ജൂണില്‍ റിലീസായ ‘സത്യഭാമ’ യാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. സിനിമയുടെ വിജയാഘോഷ തിരക്കിലാണ് കാജല്‍ അഗര്‍വാള്‍.

Related Articles

Back to top button