ENTERTAINMENTLATESTMALAYALAM

ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി നുണ പരിശോധനയ്ക്ക് എത്തി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന രണ്ടാം ദിവസവും തുടരുന്നു. കലാഭവന്‍ സോബി നുണപരിശോധനക്ക് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായി. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മുന്‍ മാനേജര്‍ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവരുടെ നുണ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു.
ചെന്നൈയിലെയും ദില്ലിയിലെയും ഫോറന്‍സിക് ലാബുകളില്‍ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന. നാലുപേരുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.

Related Articles

Back to top button