BREAKING NEWSKERALALATEST

കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് കൊവിഡ് ഐസിയുവില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തില്‍ മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
മെഡിക്കല്‍ കോളേജിലെ അനാസ്ഥ സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശ്ശേരി സിഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കടുത്തുരുത്തിയിലെ വീട്ടില്‍ എത്തി ഇവരുടെ മൊഴിയെടുത്തത്. ഹാരിസിന്റെ
ബന്ധു അന്‍വറിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ്
റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഹാരിസിനെ കൂടാതെ, ചികിത്സയിലിരിക്കെ മരിച്ച മറ്റ് രണ്ട് രോഗികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലും പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചേക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker