KERALABREAKING NEWSLATEST

ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല, കളമശേരി മെഡിക്കല്‍ കോളജില്‍ മുന്‍പും വീഴ്ചകള്‍ ഉണ്ടായതായി ജൂനിയര്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനാസ്ഥകള്‍ വെളിപ്പെടുത്തി ജൂനിയര്‍ ഡോക്ടര്‍ നജ്മ സലീം. മെഡിക്കല്‍ കോളജില്‍ മുന്‍പും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഓക്സിജന്‍ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തില്‍ ഗുരുതര അനാസ്ഥയുണ്ടായി. നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല. അതിന്റെ പേരില്‍ നഴ്സിംഗ് ഓഫീസറെ വേട്ടയാടുന്നത് നീതികേടാണെന്നും നജ്മ വെളിപ്പെടുത്തി.

ഓക്സിജന്‍ മാസ്‌ക് അഴിഞ്ഞ നിലയിലും വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികള്‍ക്കും പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker