അടിമാലി: ഇടുക്കി ജില്ലയില്‍ കല്ലാര്‍ കുട്ടി ഡാമിന്റെ സമീപ പ്രദേശത്ത് താമസിക്കുന്ന മുവ്വായിരത്തോളം കര്‍ഷക കുടുബങ്ങള്‍ പട്ടയം കിട്ടുന്നതിനു വേണ്ടി കാത്തിരിപ്പു തുടങ്ങിയിട്ട് അനേക വര്‍ഷങ്ങളായി. ഇടുക്കി ദേവികുളം താലൂക്കുകളിലെ കൊന്നത്തടി വെള്ളത്തൂവല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കല്ലാര്‍കുട്ടി ഡാമിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്ന മുവ്വായിരത്തില്പരം കുടുബങ്ങളുണ്ട് കേരളത്തില്‍ മാറി മാറി ഭരണത്തില്‍ വന്ന ഇരുമുന്നണികളും കല്ലാര്‍ കുട്ടി മേഖലയിലെ കുടിയേറ്റ കര്‍ഷകരെ കമ്പളിപ്പിക്കുകയാണ് നാളിതുവരെ ചെയ്തിട്ടുള്ളത്. ഏതാണ്ട് നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കര്‍ഷകര്‍ ഈ പ്രദേശത്ത് കാട് വെട്ടിതെളിച് കൃഷി ദേഹണ്ഡങ്ങള്‍ ചെയ്ത് കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയത്. ഇടുക്കി ജില്ലയിലെ മറ്റു പദ്ധതി പ്രദേശങ്ങളിലെ കുടിയേറ്റ കര്‍ഷകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയെങ്കിലും കല്ലാര്‍കുട്ടി മേഖലയിലെ കര്‍ഷകരെ അവഗണിച്ചിരിക്കുകയാണ് ഇടുക്കി ജില്ലക്കാരനായ വൈദ്യുതി മന്ത്രിയുടെ നാട്ടില്‍ ഇനിയും പട്ടയം കിട്ടിയില്ലങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരണം തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുകയായാണ്