തൃശൂര്‍ : എഴുത്തുകാരനും അധ്യാപകനുമായ ഡോ. കല്പറ്റ ബാലകൃഷ്ണന് (75) അന്തരിച്ചു. ഏറെ നാളായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ അയ്യന്തോള്‍ മൈത്രി പാര്‍ക്കിലായിരുന്നു താമസം. ഭാര്യ: ഡോ. കെ.സരസ്വതി. മക്കള്‍: ജയസൂര്യ, കശ്യപ്, അപര്‍ണ.
എഫ്എം കവിതകള്‍, അകല്‍ച്ച, അകംപൊരുള്‍ പുറംപൊരുള്‍, ഗില്‍ഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓര്‍മപ്പുസ്തകം (നോവലുകള്‍), അപ്പോളോയുടെ വീണ, കാലഘട്ടം എന്നിവയാണു പ്രധാന കൃതികള്‍. മലമുകളിലെ ദൈവം, ശക്തന് തമ്പുരാന് എന്നീ സിനിമകളുട തിരക്കഥാകൃത്താണ്. കെ.കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്തു.
1999ല്‍ കേരളവര്‍മ കോളജില്‍നിന്നു വകുപ്പു മേധാവിയായി വിരമിച്ചു. കൊച്ചി, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, കാലിക്കറ്റ് സര്‍വകലാശാല മലയാള ബിരുദാനന്തര ബോര്‍ഡ്, മൈസൂര്‍ സര്‍വകലാശാല മലയാളം ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ അംഗമായിരുന്നു.