മാനന്തവാടി: കര്‍ഷകരെയും ഗ്രാമങ്ങളെയും അവയുടെ നന്മയും വീണ്ടെടുക്കാന്‍ ഗാന്ധിജി സഞ്ചരിച്ച വഴിയെ തിരിച്ച് നടക്കണമെന്ന് സാഹിത്യകാരന് കല്‍പ്പറ്റ നാരായണന് പറഞ്ഞു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടത്തിയ ഗ്രാമവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിയ വേഷങ്ങള്‍ അഴിച്ചുമാറ്റി സത്യത്തിന്റെയും ലാളിത്യത്തിന്റെ വഴിയെ സഞ്ചരിച്ചാല്‍ മാത്രമെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന ആശയം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക സമരത്തിന്റെ പശ്ചാതലത്തില്‍ ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം ഉണ്ടാകണമെന്നും കല്‍പ്പറ്റ നാരായണന് കൂട്ടിച്ചേര്‍ത്തു. മാനന്തവാടി കോണ്‍വെന്റ് കുന്നില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പ്രതിനിധികളുമായും എടവക രണ്ടേ നാലില്‍ അയൂബ് തോട്ടോളിയുടെ കൃഷിയിടത്തില്‍ കര്‍ഷകര്‍ ചര്‍ച്ച നടത്തി. അഖിന്ത്യോ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നയരേഖയിലേക്കും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലേക്കും ഇവിടെ നിന്നുയരുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് എ.ഐ. സി.സി. സെക്രട്ടറി പി.വി. മോഹന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ജിന്‍സ് ഫാന്റസി, കെ.വി. ജോസ്, ഫ്രാന്‍സിസ് ബേബി, റഷീദ് നീലാംബരി , നിസാം, കെ.എം.ഷിനോജ്, മധു എടച്ചന , സണ്ണി മാനന്തവാടി അവനീത് ഉണ്ണി, കെ.രേണുക , അജയ് പനമരം എന്നിവരെ ചടങ്ങില്‍ പുരസ്കാരം നല്കി ആദരിച്ചു.
മാനന്തവാടി കോണ്‍വെന്റ് കുന്നില്‍ നടന്ന ഗ്രാമവാസം ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കെ.പി. സി.സി. വൈസ് പ്രസിഡണ്ട് കെ.സി.റോസക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറിമാരായ ഇ. മുഹമ്മദ് കുഞ്ഞി, പി.കെ. ജയലക്ഷ്മി , കെ.പി.സി.സി.സെക്രട്ടറിമായ വി.ബാബുരാജ്, , വി .സുധാകരന്, കെ.കെ. അബ്രാഹം, ഡി.സി.സി. വൈസ് പ്രസിഡണ്ട് എം.എ.ജോസഫ് , ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ,എ .ഐ .സി .സി . കോഡിനേറ്റര്‍ ബിജു ശിവരാമന്, അഡ്വ. ബ്രിജേഷ്,മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഡെന്നിസണ്‍ കണിയാരം തുടങ്ങിയവര്‍ സംബന്ധിച്ചു.