ENTERTAINMENTMALAYALAM

നിവിന്‍ പോളിയും ഗ്രേസും ഒന്നിക്കുന്നു; ഇനിയാണ് ‘കനകം കാമിനി കലഹം’

നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം എറണാകുളത്താണ് നടക്കുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് സിനിമ നിര്‍മിക്കുന്നത്.
ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണമമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Related Articles

Back to top button