സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് എഴുപതാം പിറന്നാള്‍. സാധാരണ ജന്മദിനങ്ങള് ആഘോഷിക്കുന്നത് പതിവില്ല. എഴുപതാം പിറന്നാള്‍ ദിനത്തിലും എന്നത്തെയും പോലെ പാര്‍ട്ടി ഓഫീസില്‍ കാനം രാജേന്ദ്രന് എത്തും. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നും ഇന്ന് തീരുമാനിച്ചിട്ടില്ല.
വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ വഴി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാനം രണ്ട് തവണ സിപിഐയുടെ നിയമസഭാ അംഗമായിരുന്നു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ കാനം ജനയുഗത്തിന്റേയും, നവയുഗത്തിന്റേയും ചീഫ് എഡിറ്റര്‍ കൂടിയാണ്.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന് നായരുടെ മകനായി 1950 നവംബര്‍ 10ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ വഴി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാനം രണ്ട് തവണ സിപിഐയുടെ നിയമസഭാ അംഗമായിരുന്നു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ കാനം ജനയുഗത്തിന്റേയും, നവയുഗത്തിന്റേയും ചീഫ് എഡിറ്റര്‍ കൂടിയാണ്.
ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയാണു കാനം എന്നു വിശ്വസിക്കുന്നവരേറെ. എം. എന്‍. ഗോവിന്ദന്‍നായരും ടി.വി.തോമസും എന്‍.ഇ.ബാലറാമും അടങ്ങുന്ന സിപിഐ സെക്രട്ടേറിയറ്റില്‍ 28–ാം വയസ്സില്‍ കാനം അംഗമായത് ആരാധകര്‍ രോമാഞ്ചത്തോടെ വിവരിക്കുന്ന കാര്യമാണ്. 2 തവണ പരാജിതനായതോടെ കാനത്തെ എഴുതിത്തള്ളിയവരുണ്ടായിരുന്നെങ്കില് എഐടിയുസി ജനറല്‍ സെക്രട്ടറി പദത്തിലൂടെ അദ്ദേഹം സിപിഐ രാഷ്ട്രീയത്തില്‍ ശക്തമായി തിരിച്ചെത്തി. വലതുപക്ഷ രാഷ്ട്രീയത്തിന്റെ നെടുങ്കോട്ടയായ കോട്ടയത്തുനിന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായി, ഒന്നല്ല രണ്ടു വട്ടം.