ENTERTAINMENTMALAYALAM

രാജ്യദ്രോഹ കേസില്‍ ബോളിവുഡ് ഡോനടി കങ്കണയെ ചോദ്യം ചെയ്യുന്നത് ഹൈകോടതി വിലക്കി

മുംബൈ: രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിന്റെയും സഹോദരി രംഗോളി ചന്ദലിന്റെയും അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കുള്ള സ്‌റ്റേ 25വരെ ബോംെബ ഹൈകോടതി നീട്ടിയിരിക്കുന്നു. അതുവരെ ഇരുവരെയും ചോദ്യം ചെയ്യുന്നത് ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, മനീഷ് പിടാലെ എന്നിവരടങ്ങിയ ബെഞ്ച് വിലക്കിയിരിക്കുകയാണ്.
പരസ്യ പ്രസ്താവനകളിലൂടെ കങ്കണ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നെന്നാരോപിച്ച് സാഹില്‍ അഷ്‌റഫലി സയ്യിദ് നല്‍കിയ പരാതിയില്‍ ബാന്ദ്ര മെട്രൊപൊളിറ്റന്‍ മജ്‌സിട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കുകയുണ്ടായത്. കേസ് റദ്ദാക്കണമെന്നും അറസ്റ്റ് നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് കങ്കണ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ അറസ്റ്റ് തടഞ്ഞ കോടതി ഇരുവരോടും കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയുണ്ടായി.
ഇതുപ്രകാരം ഇരുവരും ബാന്ദ്ര പൊലീസിലെത്തി മൊഴി നല്‍കുകയും ചെയ്തു. കങ്കണയെ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടില്ലെന്നും സഹകരണത്തോടെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് തക്കരെയുടെ ചോദ്യത്തിന് ബാന്ദ്ര പൊലീസിന് മറ്റ് കേസുകളും അന്വേഷിക്കാനില്ലേ എന്ന മറുചോദ്യമാണ് കോടതി ഉന്നയിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker