ENTERTAINMENTBOLLYWOODLATEST

കങ്കണയുടെ ഓഫിസ് പൊളിച്ചു; രാമക്ഷേത്രം പൊളിക്കുന്നതിന് തുല്യമെന്ന് കങ്കണ

മുംബൈ: ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം മുംബൈ കോര്‍പറേഷന്‍ (ബിഎംസി) ഇടിച്ചുനിരത്തി. ബാന്ദ്രയിലെ ബംഗ്ലാവില്‍, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിര്‍മിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം. നടപടിയെടുക്കാതിരിക്കണമെങ്കില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് ഇന്നലെ നടിയുടെ ബംഗ്ലാവില്‍ നോട്ടിസ് പതിപ്പിച്ചിരുന്നു.
അതേസമയം, കോര്‍പറേഷന്റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. എന്റെ മുംബൈ ഇപ്പോള്‍ പാക്ക് അധിനവേശ കശ്മീര്‍ ആയി മാറിയെന്നും കങ്കണ ട്വീറ്റ് ചെയ്തു. ശിവസേനയുമായുള്ള പോരിനെത്തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന ലക്ഷ്യമിടുന്നത്. ‘എനിക്ക് ഒരിക്കലും തെറ്റിയിട്ടില്ല. എന്റെ ശത്രുക്കള്‍ അത് എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കും. എന്റെ മുംബൈ ഇപ്പോള്‍ പാക്ക് അധിനവേശ കശ്മീര്‍ ആയി മാറി. ജനാധിപത്യത്തിന്റെ മരണമാണ്’ – അവര്‍ ട്വീറ്റ് ചെയ്തു.
സുശാന്ത് കേസുമായി ബന്ധപ്പെട്ട് കങ്കണയും ശിവസേനാ നേതാക്കളും തമ്മിലുള്ള വാക്‌പോരിനു പിന്നാലെയാണ് ശിവസേന ഭരിക്കുന്ന ബിഎംസിയുടെ നടപടി. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകളില്‍നിന്നാണ് വിവാദത്തിന്റെ തുടക്കം. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്ന് ഇറങ്ങിയ കങ്കണ ഇന്ന് ഉച്ചതിരിഞ്ഞു മുംബൈയില്‍ എത്തിച്ചേരും. മുംബൈ വിമാനത്താളവത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും കൂടുതല്‍ പൊലീസിനെ വിന്യാസിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker