ENTERTAINMENTMALAYALAM

അവാര്‍ഡ് മലയാള സിനിമ മറന്ന ആദ്യ ദളിത് നായിക റോസിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന്‌ കനി കുസൃതി


മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയതിനു പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി. മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്നാണ് കനിയുടെ പ്രതികരണം.<എല്ലാവരും പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും കനി പറഞ്ഞു.

അവസരങ്ങള്‍ എല്ലാവര്‍ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പര്‍കാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം’ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോള്‍ ജാതീയപരമായി ആ ഡിസ്‌ക്രിമിനേഷന്‍ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. ആളുകള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന്,’ കനി പറഞ്ഞു.

Related Articles

Back to top button