ENTERTAINMENTMALAYALAM

ആഹാാാ… കനിഹയോടാ കളി, ചോദിച്ചതു കേട്ടില്ലെ… ദാ കണ്ടോ എന്റെ മനോഹരമായ പരന്ന വയര്‍

പഴശിരാജ എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാകുന്നത്. തുടക്കം 2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് താരം എത്തുന്നത്. കനിഹ സിനിമാ താരം മാത്രമല്ല ഒരു മികച്ച പോപ് സിങ്ങര്‍ കൂടിയാണ്.
മോഡലിങ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന കനിഹ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദധാരിയാണ്. സിനിമാ മേഖലയിലെത്തിയ താരം മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോഡി ഷെയിമിങ്ങിനെതിരെയുള്ള താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം ഇന്‍സ്റ്റയില്‍ കുറിച്ചത് ഇപ്രകാരമാണ്

തീര്‍ച്ചയായും ഇതെന്റെ ഒരു പഴയ ചിത്രം ..നിങ്ങളില്‍ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, ഞാന്‍ എത്ര മെലിഞ്ഞതായിരുന്നു എന്റെ വയറു എത്ര പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ആലോചിച്ച് ഇരുന്നുപോയി.
പെട്ടെന്നാണ് ഞാന്‍ എന്തിനാണ്’ഇങ്ങനെ ചിന്തിക്കുന്നത് എന്ന് ഓര്‍ത്തുപോയത്. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്യുന്നതെന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായി, അതിനര്‍ത്ഥം ഞാന്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ അസന്തുഷ്ടയാണോ?
ഒരിക്കലുമില്ല മുന്‍പത്തെക്കാളും കൂടുതല്‍ ഞാന്‍ ഇന്നെന്നെ സ്‌നേഹിക്കുന്നു. എന്റെ ശരീരത്തിലെ പാടുകളും, അടയാളങ്ങള്‍ക്കും മനോഹരമായ ചില കഥകള്‍ പറയുവാനുണ്ട്. എല്ലാം പെര്‍ഫെക്ട് ആണെങ്കില്‍ പിന്നെന്താണ് പ്രശ്‌നം? ശരിയല്ലേ?! നമ്മുടെ ശരീരത്തെ സ്‌നേഹിക്കാനും സ്വീകരിക്കാനും നാം പഠിക്കുന്നതും നല്ലതാണ് എന്നാണ് താരം പറയുന്നത്. മാത്രമല്ല നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക എന്നും താരം കുറിച്ചിട്ടുണ്ട്.

Related Articles

Back to top button