KERALALATEST

കഞ്ചാവ് രാജാവ് രാജുഭായി മൈസൂര്‍ പൊലീസിന്റെ പിടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്തുകേസിലെ മുഖ്യപ്രതി പിടിയിലായി. മൈസൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തേക്ക് കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതി ആന്ധ്ര പ്രദേശിലെ രാജുഭായി മൈസൂര്‍ പൊലീസിന്റെ പിടിയിലായത്.
കഞ്ചാവ് കടത്താന്‍ ശ്രമിച്ചവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കണ്ണൂര്‍ സിപിഎം ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷും സഹോദരന്‍ സുബിത്തുമാണെന്ന് മൈസൂര്‍ ഡിസിപി നേരത്തെ അറിയിച്ചിരുന്നു. ഇരുവരെയും നേരത്തെ മൈസൂര്‍ പോലീസ് പിടികൂടി ഇവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
രാജുഭായിയുടെ നേതൃത്വത്തില്‍ വന്‍തോതില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചന കേസാണ് മൈസൂര്‍ പോലീസ് അന്വേഷിക്കുന്നത്. ഇരുവരെയും അടക്കം 5 പേരെ ഈ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ജിതിനെ വരുന്ന ചൊവ്വാഴ്ച മൈസൂര്‍ പോലീസ് എക്‌സൈസിന് ചോദ്യം ചെയ്യാന്‍ കൈമാറുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker