തിരുവനന്തപുരം: എം ശിവശങ്കര്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍ നിന്നും അദ്ദേഹത്തെ നീക്കിയതാണ് അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഒരു പ്രശ്നവുമില്ലെന്നും കാനം പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് മാസമായി 12 മണിക്ക് നിത്യവും മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറയുന്നു. അതില്‍ പുതുമയില്ല. സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് പലരും സ്വീകരിക്കുന്ന നിലപാട് കുതിര ആനയെ കണ്ടപോലെയാണ്. 2019 ലാണ് ഇത് സംബന്ധിച്ച ഭരണഘടന ഭേദഗതിയാണ്. സംസ്ഥാന സര്‍ക്കാര്‍ റിട്ട ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. നിലവില്‍ സംവരണമുള്ള ആരെയും ബാധിക്കാത്ത രീതിയിലാണ് പുതിയ സംവരണം ഏര്‍പ്പെടുത്തിയത്. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ആശങ്കകള്‍ മാറും. സീറോ മലബാര്‍ സഭയ്ക്ക് സംവരണ വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമായി എന്നാണ് പ്രതികരണം സൂചിപ്പിക്കുന്നത്. എന്‍എസ്എസിനെ പ്രീണിപ്പിക്കാനാണോ സാമ്പത്തിക സംവരണം എന്നത് മുല്ലപ്പള്ളി നരേന്ദ്ര മോദിയോട് ചോദിക്കണം. വിഷയത്തില്‍ മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. കോണ്‍ഗ്രസിന് പോലും ലീഗിനോട് യോജിക്കാന്‍ പറ്റുന്നില്ല. സംവരണ സമുദായക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മുസ്ലിം ലീഗിനെ ഉപേക്ഷിക്കും. എന്‍എസ്എസ് നിലപാട് പ്രായോഗികമായ പ്രശ്നം വരുമ്പോള്‍ പരിഗണിക്കാമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.