തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത് ലഹരി മരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കറിന്റെ അറസ്റ്റും സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിമരുന്നു ഇടപാടുകള്‍ക്കു പണം കൈമാറിയ കേസില്‍ ബിനീഷിനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്.