KERALALATEST

കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ല: എം.വി.ജയരാജന്‍

കണ്ണൂര്‍: പൊന്ന്യത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ടിപി കേസിലെ പ്രതിയാണ് പരുക്കേറ്റ ഒരാളെന്ന് കരുതി അത് സിപിമ്മിന്റെ പേരിലാക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മാഹി സ്വദേശികളായ എം റമീഷ്, ധീരജ് എന്നിവരെ തലശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായിരുന്നു റമീഷ്. സ്‌ഫോടനത്തില്‍ ഇയാളുടെ കൈ അറ്റുപോയിട്ടുണ്ട്. പൊട്ടാത്ത പന്ത്രണ്ട് സ്റ്റീല്‍ ബോംബുകള്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെ, പരിക്കേറ്റ ഒരാള്‍ വ്യാജ പേരില്‍ ചികിത്സ തേടിയതായി കണ്ടെത്തി. കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാള്‍ കൊലപാതശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മ്മിച്ചതെന്നും അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കതിരൂര്‍ ബോംബ് സ്‌ഫോടനം അന്വേഷണം നടത്താന്‍ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്തുണ്ടായിരുന്നവ!ര്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമം തുടക്കത്തില്‍ നടത്തിയിരുന്നുവെന്നും ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മ്മിച്ചത്. ബോംബ് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയ ആള്‍ക്കെതിരെയും കേസെടുത്തുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker