SPORTSCRICKET

കപില്‍ ദേവിന് ദേവിന് ഹൃദയാഘാതം,

ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഫോർടിസ് എസ്കോർട്സ് ആശുപത്രിയിലാണ് കപിൽ ഉള്ളത്. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കി. നിലവിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അറിയിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നും വാർത്താ കുറിപ്പിലൂടെ അധികൃതർ പറയുന്നു.

ഇപ്പോൾ അദ്ദേഹത്തിനു പ്രശ്നമില്ല. ഞാൻ ഭാര്യ റോമിയുമായി സംസാരിച്ചിരുന്നു. ഇന്നലെ അദ്ദേഹം അല്പം അസ്വസ്ഥനായിരുന്നു. ഇപ്പോൾ അദ്ദേഹം ആശുപത്രിയിലാണ്.”- മുൻ ഇന്ത്യൻ താരവും ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റുമായ അശോക് മൽഹോത്ര പിടിഐയോട് പറഞ്ഞു.

Related Articles

Back to top button