LATESTNATIONAL

വിഖ്യാത കലാചരിത്രകാരി കപില വത്സ്യായൻ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്‌ത കലാചരിത്രകാരിയും മുൻ രാജ്യസഭാ എംപിയുമായ കപില വത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്നു രാവിലെ ഒൻപതിനു ഡൽഹിയിലെ ഗുൽമോഹർ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗകളെ തുടർന്നാണ് മരണം.

ഐഐസി ഏഷ്യാ പ്രൊജക്ടിന്റെ ചെയർപേഴ്‌സണായിരുന്നു. ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്‌സിന്റെ സ്ഥാപക ഡയറക്‌ടർ കൂടിയായിരുന്നു കപില.

രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ ലോധി ശ്‌മശാനത്തിൽ കപിലയെ സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

Related Articles

Back to top button