KERALALATEST

കാപ്പന്‍ എഐസിസി നേതാക്കളെ കണ്ടു; പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയേക്കും

കോട്ടയം: പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഫിലും എന്‍സിപിയിലുമുയര്‍ന്ന പ്രശ്‌നങ്ങളില്‍ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങി. കേരളത്തിലെത്തുന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ട് തവണ അനുമതി നിഷേധിച്ചു.നേരത്തെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ എന്‍സിപി സംസ്ഥാന നേതാക്കള്‍ ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു. നാല് സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളും പ്രതികരിച്ചു. എന്നാല്‍ അതിന് ശേഷമാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമനുവദിക്കാത്തതടക്കം ഉണ്ടായത്. ഇതോടെ പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെ കുറേ ഉറപ്പായി.സ്ഥാനാര്‍ത്ഥി, സീറ്റ് ചര്‍ച്ചകള്‍ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമം. ഇത് മനസിലാക്കിയ മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ എഐസിസി വക്താവ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. പാലാ സീറ്റില്‍ കാപ്പനെ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കാപ്പന്‍ വന്നാല്‍ സ്വീകരിക്കുമെന്നും നേരത്തെ ചില യുഡിഎഫ് നേതാക്കളും പ്രതികരിച്ചിരുന്നു. നിലവില്‍ എന്‍സിപി എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കാനും മാണി സി കാപ്പന്‍ മുന്നണി വിടാനുമുള്ള സാധ്യതകളാണുള്ളത്.

Related Articles

Back to top button