BREAKING NEWSNATIONAL

ദക്ഷിണ ചൈനാക്കടലിലേയ്ക്ക് കനാല്‍ വെട്ടാന്‍ ഇന്ത്യയും

ബാങ്കോക്: ദക്ഷിണ ചൈനാക്കടലിന്റെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കി തായ്‌ലന്‍ഡിന്റെ നിലപാട്. തായ്‌ലന്‍ഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍കിട പദ്ധതിയായ ക്രാ കനാലിന്റെ നിര്‍മാണം ഏറ്റെടുത്ത് നടത്താന്‍ ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് തായ്‌ലന്‍ഡ് വ്യക്തമാക്കി. 120 കിലോമീറ്റര്‍ നീളം വരുന്ന വന്‍ കനാല്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ടു വരുന്നതിനിടെയാണ് തായ്‌ലന്‍ഡിന്റെ പുതിയ നീക്കം.
ചൈനയ്ക്ക് പുറമെ യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും കനാല്‍ നിര്‍മാണത്തിന് താത്പര്യമുണ്ടെന്ന് കനാല്‍ നിര്‍മാണത്തിന്റെ സാധ്യതാ പഠനം നടത്തുന്ന പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനും നേഷന്‍ പവര്‍ പാര്‍ട്ടി എംപിയുമായ സോങ്‌ക്ലോഡ് തിപ്പറാട് തായ് മാധ്യമമായ ഖോസോദ് ഇംഗ്ലീഷിനോടാണ് വ്യക്തമാക്കിയത്. മലാക്കാ കടലിടുക്ക് ഒഴിവാക്കി കപ്പലുകള്‍ക്ക് ദക്ഷിണ ചൈനാക്കടലില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്ക് കടക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ദക്ഷിണ തായ്‌ലന്‍ഡില്‍ നടപ്പാക്കുന്ന ക്രാ കനാല്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എംബസികള്‍ പദ്ധതിയുടെ പുരോഗതി അറിയാന്‍ തങ്ങളെ ബന്ധപ്പെട്ടെന്നും അവര്‍ക്ക് സമ്മതപത്രം ഒപ്പിടാന്‍ താത്പര്യമുണ്ടെന്നും എംപി വ്യക്തമാക്കി.
‘കനാല്‍ നിര്‍മാണത്തിന് സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നല്‍കാന്‍ 30ലധികം വിദേശ സ്ഥാപനങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലേയ്ക്ക് കടല്‍മാര്‍ഗമുള്ള ചരക്കുനീക്കത്തിന് മലാക്കാ കടലിടുക്ക് ചൈനയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചൈനയുടെ എണ്ണ വിപണനത്തിന്റെ 80 ശതമാനവും മലാക്കാ കടലിടുക്കിലൂടെയാണ് നടക്കുന്നത്. മലാക്കാ കടലിടുക്കിന്റെ പടിഞ്ഞാറുഭാഗത്തുളള ഇന്ത്യയുടെ സ്ഥാനമാണ് ചൈനയുടെ പുതിയ പദ്ധതികള്‍ക്ക് തടസ്സം. യൂറേഷ്യന്‍ മേഖലയില്‍ ചൈന ശക്തി പ്രാപിക്കുന്നതിനെതിരെ രൂപം കൊണ്ട യുഎസ് ഇന്ത്യ ഓസ്‌ട്രേലിയ സഖ്യം പദ്ധതിയില്‍ താത്പര്യം അറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നത് ചൈനയ്ക്ക് പുതിയ പ്രതിസന്ധിയാകും.
മുന്‍പ് ചൈനയുടെ ഏറ്റവുമടുത്ത പങ്കാളിയായിരുന്ന തായ്‌ലന്‍ഡ് സമീപവര്‍ഷങ്ങളില്‍ ചൈനയില്‍ നിന്നകലുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ നിന്ന് രണ്ട് അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള പദ്ധതി നീട്ടി വെച്ച തായ്!ലന്‍സ് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ കനാല്‍ നിര്‍മിക്കാനുള്ള ചൈനീസ് പദ്ധതി സ്വന്തം പദ്ധതിയുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു.

Related Articles

Back to top button