കോഴിക്കോട്; സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൊടുവള്ളി ഫൈസല്‍ ജയിച്ചു. കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന് ചൂണ്ടപ്പുറത്തുനിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്.
കൂടാതെ നഗരസഭാ കൗണ്‍സിലര്‍ കൂടിയായിരുന്നു കാരാട്ട് ഫൈസല്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനാി കസ്റ്റംസ് ചേദ്യം ചെയ്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കി ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി. റഷീദിന് സീറ്റ് നല്‍കുക ആയിരുന്നു.
കൊടുവള്ളിയില്‍ വിമതനായാണ് മത്സരിച്ചതെങ്കിലും കാരാട്ട് ഫൈസല്‍ ഏറെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നതാണ്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിക്ക് എതിരായുള്ള ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കിയിരുന്നു.